തുമകൂര്‍: സംസ്ഥാനപാത 33ല്‍ ഞായറാഴ്ച കാര്‍ ലോറിയുമായി ഇടിച്ച് മംഗളൂരു സ്വദേശികളായ രണ്ട് പേര് മരിച്ചു. ഇവര്‍ക്കൊപ്പം യാത്ര ചെയ്ത മറ്റ് മൂന്ന് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബജ്പെ സ്വദേശികളായ കിഷോര്‍ ഷെട്ടി (35), ഫിലിപ്പ് മേരി ലോബോ (34) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ ഇവരുടെ കാര്‍ നീലമംഗല റോഡിലൂടെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. റോഡ് മാറികയറിയ വണ്ടി തിരിച്ചു വിട്ടപ്പോഴാണ് അപകടം നടന്നത്. തുംകൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ലോക്കല്‍ പോലീസ് സ്ഥലത്തെത്തി സംഭവത്തില്‍ കേസെടുത്തു.