Newsperseconds.com

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ജയ്‌സണ്‍ മുകളേലിന്റെ കാഞ്ഞങ്ങാട്ടെ ഓഫീസില്‍ പരിശോധന

Capture

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ജയ്‌സണ്‍ മുകളേലിന്റെ കാഞ്ഞങ്ങാട്ടെ ഓഫീസില്‍ പരിശോധന. ജയ്‌സണ്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ്. പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ കണ്ടെടുത്തു. എന്നാല്‍ കേസിലെ പ്രതി എം ജെ രഞ്ജുവിനെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ കാര്‍ഡ് തയ്യാറാക്കിയ സംഭവത്തിലെ മുഖ്യകണ്ണിയാണ് രഞ്ജു. കാര്‍ഡ് നിര്‍മ്മിക്കാന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ രഞ്ജു നല്‍കിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Share this Article

Leave a Comment