കല്യാണ്‍ ജൂവലേഴ്സ് എംഡി ടിഎസ് കല്യാണരാമന്റെ ആത്മകഥ ഇംഗ്ലീഷിലും പുറത്തിറങ്ങുന്നു. കല്യാണ്‍ ജ്വല്ലേഴ്സിന്റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.എസ്. കല്യാണരാമന്റെ ആത്മകഥ ‘ദ ഗോള്‍ഡന്‍ ടച്ച്’ ഈ മാസം പുറത്തിറങ്ങുമെന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ അറിയിച്ചു. മലയാളത്തിലിറങ്ങിയ പുസ്തകം ഇംഗ്ലീഷിലും ഇറങ്ങുമ്പോള്‍ ലോകമൊട്ടാകെ കല്ല്യാണ്‍ ജ്വല്ലേഴ്‌സ് അറിയപ്പെടും. ആമസോണില്‍ പുസ്തകം മുന്‍കൂട്ടി ബുക് ചെയ്യാന്‍ സൗകര്യമുണ്ട്.
ബിസിനസ്സ് മുദ്രയ്ക്ക് കീഴില്‍ പുറത്തിറങ്ങുന്ന പുസ്തകം രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറികളില്‍ ഒന്ന് സ്ഥാപിച്ച കല്യാണരാമന്റെ പ്രചോദനാത്മകമായ യാത്രയെ ചിത്രീകരിക്കുന്നു. ‘ദ ഗോള്‍ഡന്‍ ടച്ച്’ വഴി, കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആഖ്യാനത്തിന്റെ സാരാംശം അനാവരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഒരു സംരംഭകന്‍ എന്ന നിലയിലുള്ള കല്യാണരാമന്റെ യാത്രയെ ഹൃദയസ്പര്‍ശിയായി ഈ പുസ്തകം അടയാളപ്പെടുത്തും.
1912 മുതലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ്സ് പാരമ്പര്യത്തെ സ്പര്‍ശിച്ചുകൊണ്ട് ഒരു സംരംഭകനെന്ന നിലയിലുള്ള കല്യാണരാമന്റെ യാത്രയും 46-ആമത്തെ വയസ്സില്‍ പ്രശസ്തമായ ആഭരണ ബ്രാന്‍ഡ് സൃഷ്ടിച്ച തന്റെ വ്യക്തിപരമായ അനുഭവത്തിലേക്ക് മുന്നോട്ട് നീങ്ങുന്നതും ഈ പുസ്തകം പിന്തുടരുന്നു.