Newsperseconds.com

ഗുജറാത്തില്‍ മഴക്കെടുതി; ഇടിമിന്നലില്‍ 20 പേര്‍ മരിച്ചു

Capture

ഗുജറാത്തില്‍ മിന്നലാക്രമണത്തില്‍ 20 പേര്‍ മരിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കാലവര്‍ഷക്കെടുതിയില്‍ പല സ്ഥലങ്ങളിലായി കൃഷിനാശവും ഉണ്ടായി. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു.

‘ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മോശം കാലാവസ്ഥയിലും ഇടിമിന്നലിലും നിരവധി ആളുകള്‍ മരിച്ച വാര്‍ത്തയില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ ദുരന്തത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് നികത്താനാവാത്ത നഷ്ടത്തില്‍ ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

Share this Article

Leave a Comment