തിരുവനന്തപുരം: മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും ശിക്ഷ. ഏഴ് വയസ്സുകാരിയായ മകളെയാണ് യുവാവ് പീഡിപ്പിച്ചത്. മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
കുട്ടിയുടെ സഹോദരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് കേസില്‍ അമ്മയെയും ശിശുപാല്‍ എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ ശിശുപാലന് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.