Newsperseconds.com

കാന്താരയുടെ പ്രീക്വല്‍ അപ്‌ഡേറ്റ് എത്തി; ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ച് ടീസര്‍

Capture

ബംഗളൂരു: ആഗോളതലത്തില്‍ പ്രശംസ നേടിയ കാന്താരയുടെ പ്രീക്വല്‍ അപ്‌ഡേറ്റ് എത്തി. പ്രശസ്ത നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി വരാനിരിക്കുന്ന പ്രീക്വല്‍ കാന്താരയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്. ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ച് അണിയറപ്രവര്‍ത്തകര്‍ ആദ്യ ടീസറും പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് നാല് മണിക്കൂറിനുള്ളില്‍ 2 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ടീസര്‍ കണ്ടത്. അഭൂതപൂര്‍വമായ അവതാരത്തില്‍ റിഷഭ് ഷെട്ടി, ഒരു കൈയില്‍ ത്രിശൂലവും മറുകൈയില്‍ ജമദഗ്‌നി കോടാലിയും കഴുത്തില്‍ രുദ്രാക്ഷമാലയുമായി നില്‍ക്കുന്നതാണ് ശ്രദ്ധേയമായ പോസ്റ്റര്‍.

‘ദന്തകതെ’ എന്നറിയപ്പെടുന്ന കദംബ കാലഘട്ടത്തിലെ ഒരു വീരപുരുഷനെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് സൂചിപ്പിക്കുന്ന ടീസര്‍ ആഖ്യാനത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ച നല്‍കുന്നു. ഹോംബാലെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയ് കിര്‍ഗന്ദൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. അതായത്, കാന്താര എന്ന സിനിമയില്‍ കണ്ട കാഴ്ചയ്ക്ക് മുന്‍പ് എന്ത് നടന്നു എന്നുള്ളതാണ് പുതു ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്.

Share this Article

Leave a Comment