Newsperseconds.com

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; സംസ്ഥാന വ്യാപക പരിശോധന തുടരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

Capture

കൊല്ലം: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുകയാണ്. പ്രതികളെ പിടികൂടാനും കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി ബാലഗോപാല്‍ അറിയിച്ചു.

അതേ സമയം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന സന്ദേശം വെച്ച് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് വേണ്ടി പൊലീസ് സംസ്ഥാന വ്യാപക പരിശോധന തുടരുകയാണ്. സംഭവത്തില്‍ എല്ലാ വിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Share this Article

Leave a Comment