Newsperseconds.com

കാറിന്റെ നമ്പര്‍ വ്യാജം; പ്രദേശത്ത് വന്‍ പോലീസ് സന്നാഹം; അന്വേഷണം പുരോഗമിക്കുന്നു

Capture

കൊല്ലം: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തിരച്ചില്‍ ഊര്‍ജിതം. പോലീസിന്റെ സ്‌പെഷ്യല്‍ ടീം അന്വേഷണം ആരംഭിക്കുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍കോള്‍ വെച്ചാണ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനവ്യാപകമാകെ തിരച്ചില്‍ തുടരുകയാണ്. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തില്‍ ഒരു സ്ത്രീയും നാല ്പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നത്.

കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ച് ഇന്ന് വൈകുന്നേരമാണ് സംഭവം. ട്യൂഷന് പോകവേയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കെഎല്‍ 01 3176 എന്ന നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. പോലീസ് അതിവേഗ അന്വേഷണം നടത്തുന്നുണ്ട്. എല്ലാവിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കണ്ടു കിട്ടുന്നവര്‍ വിളിക്കേണ്ട നമ്പര്‍; 9946 923 282, 9495 578 999.

Share this Article

Leave a Comment