Newsperseconds.com

കുസാറ്റ് ദുരന്തം; അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Capture

നാല് പേർക്ക് ജീവൻ നഷ്ടമായ കുസാറ്റ് ദുരന്തത്തിൽ വിശദമായ അന്വേഷണവുമായി പൊലീസ്. അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടി. ‌മരിച്ച ​ഗോതുരുത്ത് സ്വദേശി ആൻ റുഫ്തയുടെ സംസ്കാരം ഇന്ന് നടക്കും.

ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങ് പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തും. അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ സാഹുവിനോട് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടത്. ഈ നിര്‍ദേശം അദ്ദേഹം സ്വീകരിച്ചതായും വി.സി പറഞ്ഞു.

Share this Article

Leave a Comment