Newsperseconds.com

അബിഗേലിനെ ഇന്ന് വീട്ടിലേക്ക് കൊണ്ട് വരില്ല; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും

Capture

കൊല്ലം: ഓയൂരില്‍ നിന്ന് കാണാതായ അബിഗേലിനെ ഇന്ന് വീട്ടിലേക്ക് കൊണ്ട് വരില്ല. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. കുട്ടിക്ക് എന്തെങ്കിലും തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. തട്ടി കൊണ്ടു പോയവര്‍ കുട്ടിക്ക് ബിസ്്ക്കറ്റ് നല്‍കിയിരുന്നു. അതില്‍ എന്തെങ്കിലും ചേര്‍ത്തിരുന്നോ എന്ന് അന്വേഷിക്കും. മാനസിക പിന്തുണ ഉറപ്പാക്കുന്നതിനാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

കുട്ടിയെ തട്ടിക്കൊണ്ട് പോയവര്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ തുടരുകയാണ്. 21 മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Share this Article

Leave a Comment