തിരുവനന്തപുരം വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെടുത്തു.
വെസ്റ്റ് ബംഗാൾ സ്വദേശി രാജ്കുമാറാണ് അപകടത്തിൽപ്പെട്ടത്. തൂണ് വാർക്കുന്നതിനായി കുഴിയെടുത്തുകൊണ്ടിരുന്ന തൊഴിലാളി മണ്ണിനടിയിൽപ്പെടുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീരപ്രദേശം ആയതിനാൽ ഇവിടെ ചൊരിമണലാണ്. ഇതാണ് മണ്ണിടിയാൻ കാരണമെന്നാണ് വിവരം.