Newsperseconds.com

നവകേരള സദസ്സ് ഇന്നും മലപ്പുറം ജില്ലയിൽ തുടരും

Untitled Design (87)

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് ഇന്നും മലപ്പുറം ജില്ലയിൽ തുടരും. നാല് മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. രാവിലെ ഒമ്പതിന് മലപ്പുറത്ത് നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ നവകേരള സദസ്സിന് തുടക്കമാകുക. കൊണ്ടോട്ടിയിൽ ആണ് ആദ്യ ജനസദസ്സ്.

വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പ്രഭാത യോഗത്തിൽ പങ്കെടുക്കും. കൊണ്ടോട്ടിയിലെ ആദ്യ ജനസദസ്സിന് ശേഷം മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും പര്യടനം നടത്തും. മുഖ്യമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിലൂടനീളം ഒരുക്കിയിട്ടുള്ളത്.

Share this Article

Leave a Comment