Newsperseconds.com

പെരിങ്ങത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി കുടുങ്ങി; പ്രദേശത്ത് ഇതുവരെ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍

Capture

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി കുടുങ്ങി. അണിയാരം മാമക്കണ്ടി പീടികയില്‍ സുധി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി വീണത്. ഉടനെ തന്നെ വനംവകുപ്പ് സംംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

പുലി എങ്ങനെ വീട്ടുമുറ്റത്തേക്ക് എത്തി എന്നതില്‍ അതിശയമാണ് വീട്ടുകാര്‍ക്ക് ഇപ്പോഴും. ആദ്യമായിട്ടാണ് പ്രദേശത്ത് പുലിയെ കാണുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. രണ്ട് കിലോ മീറ്റര്‍ അകലെ കനകമലയാണ് പ്രദേശത്തോട് ചേര്‍ന്ന വനമേഖലയാണിത്. എന്നാല്‍ അവിടെയും പുലിയുടെ സാന്നിധ്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share this Article

Leave a Comment