മംഗലാപുരത്ത് നടന്ന ഗുരുഗോജു റിയു കരാട്ടെ അക്കാദമി ഇന്ത്യ സംഘടിപ്പിച്ച ദേശീയതല മത്സരത്തില്‍ പതിമൂന്നുകാരനായ ഇസ്മായില്‍ നമീര്‍ റുക്നുദ്ദീന്‍ കാറ്റ, കുമിത്തെ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി. 13-14 പ്രായ വിഭാഗത്തിലാണ് നമീര്‍ പങ്കെടുത്തത്.
നിലവില്‍ മംഗളൂരുവിലെ ഹുദാ ഇസ്ലാമിക് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന നമീര്‍, ഉത്തര കന്നഡ ജില്ലയിലെ ഭട്കല്‍ സ്വദേശിയാണ്. നിസാര്‍ അഹമ്മദ് റുക്‌നുദ്ദീന്റെ മകന്‍ നമീര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മംഗളൂരുവിലാണ് കുടുംബസമേതം താമസിക്കുന്നത്.