Newsperseconds.com

97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും; കരുത്ത് വർധിപ്പിക്കാൻ‌ ഇന്ത്യൻ സേന

Untitled Design (2)

കൂടുതല്‍ പോര്‍ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. 97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി. തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ്. പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയാണ് വാങ്ങുന്നത്.
രണ്ട് വിമാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചവയാണ്.

ഈ വിമാന ഇടപാടുകള്‍ക്ക് ഏകദേശം 1.1 ലക്ഷം കോടി രൂപയാണ് ചെലവ് വരുന്നത്. മറ്റ് ഇടപാടുകള്‍ക്ക് അടക്കം മൊത്തം രണ്ടു ലക്ഷം കോടിയുടെ ഇടപാടിനാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. വില സംബന്ധിച്ച ചര്‍ച്ചയ്ക്ക് ശേഷം സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

Share this Article

Leave a Comment