Newsperseconds.com

ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു; എളമരം കരീമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Untitled Design (3)

ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ആനനത്തലവട്ടം ആനന്ദന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. സിപിഎം സെക്രട്ടേറിയറ്റ് അംഗം കൂടിയായ ടിപി രാമകൃഷ്ണനെ ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തെരഞ്ഞെ‌ടുത്തത്. എളമരം കരീമാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി.

ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. എളമരം കരീമാണ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു.

Share this Article

Leave a Comment