Newsperseconds.com

ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസ്; അച്ഛനില്‍ നിന്ന് ഇന്ന് വീണ്ടും മൊഴിയെടുക്കും; ഒരാള്‍ കസ്‌ററഡിയില്‍

Capture

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കസ്‌ററഡിയില്‍. ചിറക്കര സ്വദേശിയായ ഇയാളാണ് കാര്‍ വാടകയ്ക്ക് കൊടുത്തതെന്നാണ് സംശയിക്കുന്നത്. ഇയാളെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, കുട്ടിയുടെ അച്ഛനില്‍ നിന്ന് ഇന്ന് വീണ്ടും മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് ശ്രമം. അച്ഛന്‍ താമസിച്ച ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അവിടെ നിന്നും പോലീസ് ഒരു ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയാണ് അച്ഛന്‍. സംഘടന ഭാരവാഹികളില്‍ നിന്നും മൊഴി എടുക്കും. സംഘടനയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ തട്ടിക്കൊണ്ടു പോകാന്‍ കാരണമായോ എന്ന് പരിശോധിക്കും.

Share this Article

Leave a Comment