പാലക്കാട്: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേരള പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് നല്ല രീതിയില്‍ അന്വേഷണം നടത്തിയെന്നും അന്വേഷണ മികവ് കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആത്മാര്‍ത്ഥമായും അര്‍പ്പണ മനോഭാവത്തോടെയും പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. സംഭവത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം , പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. സംസ്ഥാന വ്യാപകമായി കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്ന സമയത്ത് പോലീസിന്റെ കൃത്യനിര്‍വഹണം പോലും തടസ്സപ്പെടുത്തുന്ന തരത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് അതില്‍ നിന്നും ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.