Newsperseconds.com

ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

Capture

ബംഗ്ലാദേശില്‍ പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. തെക്കുകിഴക്കന്‍ ബംഗ്ലാദേശില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

സംസ്ഥാനത്ത് എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ‘ഞങ്ങള്‍ക്ക് ഇതുവരെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. നിലവില്‍ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,’ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

Share this Article

Leave a Comment