സംസ്ഥാന സർക്കാരിന്റെ നവ കേരള സദസ് ഇന്ന് പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. രാവിലെ ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രഭാതയോഗത്തിന് ശേഷം, ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുക. ജില്ലയിലെ തരൂർ മണ്ഡലത്തിലെ പരിപാചടിയോടെയാണ് പര്യടനം പൂർത്തിയാവുക.
ചിറ്റൂരിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകൾ നവകേരള സദസ്സിന്റെ ഭാഗമാവാനെത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. അതേസമയം, 24,464 പരാതികളാണ് ഇന്നലെ പാലക്കാട്ടെ വിവിധ മണ്ഡലങ്ങളിൽ നിന്നായി പരിപാടിക്ക് ലഭിച്ചത്. മുഖ്യമന്ത്രിയ്ക്ക നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷയാണ് മൂന്നാം ദിനവും ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.