Newsperseconds.com

കൗണ്ടിം​ഗ് ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

Untitled Design (11)

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. തെലങ്കാനയിൽ ബിആർഎസിനാണ് മുൻതൂക്കം. ഛത്തീസ്ഗഡിൽ കോൺഗ്രസാണ് മുന്നേറുന്നത്. രാജസ്ഥാനിൽ ബിജെപിയാണ് മുന്നിൽ.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് സ്വാധീനമുണ്ടെങ്കിലും എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് ആണ് മുന്നിൽ.

Share this Article

Leave a Comment