Newsperseconds.com

തെലങ്കാനയിലെ കോണ്‍ഗ്രസ് മുന്നേറ്റം; അഭിനന്ദിച്ച് ബിആര്‍എസ് എംപി കേശവ റാവു

Untitled Design (16)

തെലങ്കാനയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തെ അഭിനന്ദിച്ച് ബിആര്‍എസ് എംപി കേശവ റാവു. സീറ്റ് നില മെച്ചെപ്പടുത്തുന്നതിനായി കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചെന്ന് കേശവ റാവു പറ‍ഞ്ഞു. തെലങ്കാനയിൽ 119 സീറ്റില്‍ 65 സീറ്റിലും കോണ്‍ഗ്രസ് മുന്നേറികൊണ്ടിരിക്കെയാണ്.

‘കോണ്‍ഗ്രസിന് അഭിനന്ദനം. ഞങ്ങള്‍ താഴേക്കാണ്. അവര്‍ മുന്നേറുകയാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തോല്‍വി അംഗീകരിക്കുന്നു. അക്കാര്യങ്ങളൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ലെന്ന്.’ കേശവ റാവു പറഞ്ഞു. 119 സീറ്റില്‍ 65 സീറ്റിലും കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. ബിആര്‍എസ് 46 സീറ്റിലാണ് മുന്നേറുന്നത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കുമാണെന്നും മണിക് റാവു പറഞ്ഞു. 18 ദിവസമായിരുന്നു തെലങ്കാനയില്‍ രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തിയത്.

Share this Article

Leave a Comment