നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിക്കവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഞായറാഴ്ച ജനവിധി ‘വിനയപൂര്‍വ്വം അംഗീകരിക്കുന്നു’ എന്ന് പ്രസ്താവിച്ചു. തെലങ്കാനയില്‍ വിജയം ഉറപ്പിക്കുമ്പോള്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് നീങ്ങി.
തെലങ്കാനയിലെ ജനങ്ങള്‍ക്ക് നന്ദിയെന്നും തുടര്‍ന്നും വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ പിന്തുണയ്ക്കും കഠിനാധ്വാനത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം, നാല് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടത് നിരാശപ്പെടുത്തുന്നില്ലെന്നും മൂന്ന് സംസ്ഥാനങ്ങളിലും തിരിച്ചു വരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.