മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 25 സീറ്റുകളില്‍ നേട്ടം കൊയ്ത് സോറം പീപ്പിള്‍സ് മൂവ്‌മെന്റിന് മുന്നേറ്റം. ഒന്‍പത് സീറ്റുകളില്‍ എംഎന്‍എഫും മൂന്ന് സീറ്റുകളില്‍ ബിജെപിയും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു.
ആദ്യം മുതലേ ഞാന്‍ പറഞ്ഞത് ഞങ്ങള്‍ക്ക് സുഖഭൂരിപക്ഷമുണ്ടാകുമെന്നും സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ്. ഞങ്ങള്‍ക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും കൂട്ടുകെട്ടിന്റെ ആവശ്യമില്ലെന്ന് ‘ സോറം പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ലാല്‍ദുഹോമ പറഞ്ഞു.