മിസോറാമില് സോറം പീപ്പിള്സ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥി ലാല്ദുഹോമയ്ക്ക് ജയം. ഭരണകക്ഷിയായ എംഎന്എഫിനെ പിന്തള്ളികൊണ്ടാണ് ഇസെഡ് പിഎം നേട്ടം കൊയ്തത്. നാളെയോ മറ്റന്നാളോ ഗവര്ണറെ കാണുമെന്നും ഈ മാസത്തിനകം സത്യപ്രതിജ്ഞ ചെയ്യുമെന്നും ശുഭപ്രതീക്ഷ പങ്കുവച്ച് സോറം പീപ്പിള്സ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയുമായ ലാല്ദുഹോമ. സോറം പീപ്പിള്സ് മൂവ്മെന്റ് 27 സീറ്റുകളില് മുന്നേറുകയാണ്.
നാല്പ്പത് സീറ്റില് 27ഇടത്ത് ഇസെഡ് പിഎം 10 ഇടത്ത് എംഎന്എഫ് രണ്ടിടത്ത് ബിജെപി ഒരിടത്ത് ഇന്ത്യന് നാഷണല് കോണ്ഗ്രസ് എന്നിവ മുന്നിട്ട് നില്ക്കുന്നു.
ജയിച്ചാല് നമ്മുടെ പ്രധാന മുന്ഗണന കൃഷിക്കായിരിക്കും. ഭക്ഷ്യ ഉല്പ്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുക, വൈദ്യുതി, ആശയവിനിമയം, നമ്മുടെ യുവതലമുറയുടെ കാര്യങ്ങള് എന്നിവയ്ക്ക് പ്രാധാന്യം നല്കും,’ സോറം പീപ്പിള്സ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് കെന്നത്ത് ചൗണ്ഗ്ലിയാന പറഞ്ഞു.