കൊച്ചി: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഒന്നാംപ്രതിയായ പത്മകുമാറിന്റെ ചിറക്കലെ ഫാമില്‍ ഇന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന. ഫാമിലെ മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനതല ഉദ്യോഗ സമിതിയാണ് പരിശോധന നടത്തുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി ആദ്യദിവസം രാത്രി പാര്‍പ്പിച്ചത് ഇവിടെ ആയിരുന്നു എന്നായിരുന്നു മൊഴി. എന്നാല്‍ വീട്ടില്‍ തന്നെയാണെന്ന് പിന്നീട് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഫാമില്‍ പശുക്കളും 9 ലേറെ നായകളും ഉണ്ടെന്നാണ് പറയുന്നത്. മൂന്ന് ഏക്കറിലുള്ള കാടിനുള്ളിലാണ് ഫാം.
ആറ് വയസ്സുകാരി അബിഗേലിനെ പത്മകുമാറും ഭാര്യ അനിതയും മകള്‍ അനുപമയും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആശ്രാമ മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘത്തെ പൊലീസ് തെങ്കാശിയില്‍ നിന്ന് പിടികൂടുകയായിരുന്നു.