Newsperseconds.com

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അമ്മയുടേയും സുഹൃത്തിന്റെയും മൊഴിയില്‍ വൈരുദ്ധ്യം; കൊലപാതകമാണെന്ന് സംശയമെന്ന് പോലീസ്

Capture

കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യല്‍ തുടരുന്നു. കറുകപ്പള്ളിയിലെ ലോഡ്ജില്‍ നിന്നാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ മരണകാരണം തലയൊട്ടിയിലുണ്ടായ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എളമക്കര പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. ഇരുവരുടേയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പോലീസ് ഉന്നയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിനെ കറുകപ്പള്ളിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ജനറല്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ആലപ്പുഴ സ്വദേശിയാണ് അമ്മ. സുഹൃത്ത് കണ്ണൂര്‍ സ്വദേശിയാണ്.

Share this Article

Leave a Comment