Newsperseconds.com

അനധികൃത വൃക്ക മാറ്റിവെക്കല്‍; ശസ്ത്രക്രിയയില്‍ പങ്കുണ്ടെന്ന ആരോപണം തള്ളി ഡല്‍ഹി അപ്പോളോ ആശുപത്രി

Capture

ദില്ലി: ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ അനധികൃതമായി കിഡ്നി വാങ്ങുകയും മാറ്റിവെക്കുകയും ചെയ്തതില്‍ പങ്കുണ്ടെന്നുള്ള സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. ആശുപത്രിയിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്റെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ട്രാന്‍സ്പ്ലാന്റ് നടത്തിയ സര്‍ജന്‍ എന്നാണ് രോഗികളും ഏജന്റുമാരും പേരിട്ടത്. എന്നാല്‍, അനധികൃത വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പങ്കുണ്ടെന്ന ആരോപണം ഡല്‍ഹി അപ്പോളോ ആശുപത്രി അധികൃതര്‍ തള്ളുകയാണ്.

ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണ് വ്യക്തികള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നത്. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ഐഡന്റിറ്റി ഡോക്യുമെന്റുകളും ഫാമിലി ട്രീകളും വിശദമായി വ്യാജമായി നിര്‍മ്മിക്കുകയും ദാതാക്കളെ രോഗികളുടെ ബന്ധുക്കളായി അവതരിപ്പിക്കാന്‍ കുടുംബ ഫോട്ടോഗ്രാഫുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടാണ് തട്ടിപ്പ് നടത്തുന്നത്.

Share this Article

Leave a Comment