Newsperseconds.com

ചെന്നൈയില്‍ മൈചോങ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 17 ആയി; അവശ്യസാധനങ്ങള്‍ കിട്ടാനില്ല; ദുരിതാശ്വാസ ക്യാമ്പുകളില്‍ 35,000 ലേറെ ആളുകള്‍

Capture

മൈചൗങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ചെന്നൈയിലെ വ്യാപകമായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 17 ആയി ഉയര്‍ന്നതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട കനത്ത മഴ ശമിച്ചെങ്കിലും തെരുവുകള്‍ വെള്ളക്കെട്ടായി തുടര്‍ന്നു.

അതേസമയം, നെല്ലൂരിനും കവാലിക്കും ഇടയില്‍ മൈചോങ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് കരകയറിയതിന് ശേഷം തീരദേശ ആന്ധ്രാപ്രദേശില്‍ ചൊവ്വാഴ്ച വന്‍ മഴ പെയ്തു. സംസ്ഥാനത്തെ അധികാരികള്‍ 9,500 ഓളം ആളുകളെ ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് ബാധിത ജില്ലകളിലെ 211 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രാപ്രദേശില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച മുതല്‍ ചെന്നൈയില്‍ നടന്ന 17 മരണങ്ങളില്‍ ഭൂരിഭാഗവും മുങ്ങിമരണം, വൈദ്യുതാഘാതം, ഭിത്തികള്‍ ഇടിഞ്ഞുവീഴല്‍, മരം വീണു എന്നിവയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് ദിവസങ്ങളിലായി 32,158 പേരെ തമിഴ്നാട് അധികൃതര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിലവില്‍ 411 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലായി മൂന്ന് ലക്ഷം പാക്കറ്റ് ഭക്ഷണമാണ് വിതരണം ചെയ്തത്.

Share this Article

Leave a Comment