Newsperseconds.com

സ്ത്രീധനം ചോദിക്കുന്നവരോട് ‘താന്‍ പോടോ’ എന്ന് പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ കാണിക്കണം; മുഖ്യമന്ത്രി

Untitled 1

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ഷഹാനയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനം തെറ്റാണെന്ന് അറിഞ്ഞിട്ടും ചോദിക്കുന്ന പുരുഷന്മാരോടും കുടുംബത്തിനോടും താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ ധൈര്യം കാണിക്കണമെന്നും സ്ത്രീധനം ചോദിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണെന്നും നിയമവും അതിനൊപ്പം ശക്തമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവ ഡോക്ടറുടെ മരണത്തിന് കാരണക്കാരയവര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപചി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം, ഷഹാനയുടെ ആത്മഹത്യയില്‍ സുഹൃത്തായ ഡോ. റുവൈസിനെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. തുടര്‍ന്ന് ബന്ധു വീട്ടിലും മറ്റും റുവൈസിനെ പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കരുനാഗപ്പള്ളിയില്‍ വെച്ച് പിടികൂടിയത്.

Share this Article

Leave a Comment