Newsperseconds.com

ഷഹനയുടെ വേര്‍പ്പാടില്‍ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും

Capture

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും. കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ ആയിരക്കണക്കിനാളുകള്‍ ഷഹനയെ കാണാനെത്തി. കൂട്ടുകാരിക്ക് വന്ന മാനസിക അവസ്ഥയില്‍ മനം നൊന്താണ് സഹപാഠികള്‍ അവളുടെ മൃതദേഹത്തിന് അരികില്‍ നിന്ന് വിതുമ്പിയത്. ഞായറാഴ്ച വരെ കൂടെ ഉണ്ടായിരുന്നവള്‍ ഇനിയില്ലെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ ആവുന്നില്ല. അവളുടെ ചിരിച്ച മുഖത്തിനു മുമ്പില്‍ ഒരു വിതുമ്പലോടെ അല്ലാതെ ആര്‍ക്കും നില്‍ക്കാനാവില്ലായിരുന്നു.

അതേസമയം, ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ സുഹൃത്തായ ഡോക്ടര്‍ റുവൈസിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നു. നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ട് ഷഹാനയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്നാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്. ഒപി ടിക്കറ്റിന്റെ പുറക് വശത്താണ് ഷഹാന കുറിപ്പ് എഴുതിയത്.

റുവൈസിന്റെ ലക്ഷ്യം വിവാഹ വാഗ്ദാനം നല്‍കി ജീവിതം നശിപ്പിക്കുക എന്നതായിരുന്നുവെന്നും കാശിനോടും സ്വത്തിനോടുമുളള മോഹം കാരണം ഇന്ന് അവസാനിക്കാന്‍ പോകുന്നത് എന്റെ ജീവിതമാണെന്നും കത്തിലുണ്ട്. പ്രതിയുടെ പ്രവൃത്തി അപരിഷ്‌കൃതവും നീചവുമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 14 ദിവസത്തേക്കാണ് റുവൈസിനെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 21വരെയാണ് റിമാന്‍ഡ് കാലാവധി.

Share this Article

Leave a Comment