തിരുവനന്തപുരം: ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ സുഹൃത്ത് ഡോക്ടര്‍ റുവൈസിന്റെ ബന്ധുക്കളേയും പ്രതിപട്ടികയില്‍ ചേര്‍ക്കും. റുവൈസിന്റെ ഉപ്പയടക്കമുള്ളവരാണ് സ്ത്രീധന തുക ചോദിക്കുകയും സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തതെന്ന് ഷഹാനയുടെ ഉമ്മ മൊഴി നല്‍കിയിരുന്നു. തിന്റെയടിസ്ഥാനത്തിലാണ് റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നത്. റുവൈസിനെ ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
അതേ സമയം, റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. റുവൈസ് നടത്തിയ സമ്മര്‍ദ്ദമാണ് ഷഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്ത്രീധനം കിട്ടില്ലെന്ന് കണ്ടതോടെ റുവൈസ് ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നു.