കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണവാര്‍ത്തയില്‍ ഞെട്ടലോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ആശുപത്രിയില്‍ ആയിരുന്ന സമയത്ത് പോയി സന്ദര്‍ശിച്ചിരുന്നു. രോഗവിവരങ്ങള്‍ അന്വേഷിച്ച സമയത്ത് ആശ്വാസമുണ്ടെന്നും ഉടന്‍ ആശുപത്രി വിട്ട് പുറത്തിറങ്ങുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതെന്നും എംവി ഗോവിന്ദന് പറഞ്ഞു.
പെട്ടെന്നാണ് കാനം രാജേന്ദ്രന്റെ മരണവാര്‍ത്ത അറിഞ്ഞതെന്നും സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസാണ് കാനം രാജേന്ദ്രന്റേതെന്നും ഇടതുമുന്നണിക്ക് ശക്തനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.