Newsperseconds.com

കാനം രാജേന്ദ്രന്റെ വിയോഗം; വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കും; സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്ക്; പി എസ് സ്മാരകത്തില്‍ പൊതു ദര്‍ശനം

Capture

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്ക് വാഴൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചതിന് ശേഷം ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തില്‍ പൊതു ദര്‍ശനം ഉണ്ടാകും. പിന്നീട് റോഡ് മാര്‍ഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കും. ഇടപ്പഴഞ്ഞിയിലെ വീട്ടിലും പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനം നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് കാനം രാജേന്ദ്രന്‍ അന്തരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളസദസിനിടെ ആശുപത്രിയിലെത്തി ഇന്നലെ തന്നെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

Share this Article

Leave a Comment