Newsperseconds.com

ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസ്; പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തു; ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തും

Capture

കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. പ്രതികള്‍ മറ്റു കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക.

സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ പൈസക്ക് വേണ്ടിയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. എങ്കിലും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും മൊഴിയില്‍ വൈരുദ്ധ്യമുണ്ടോ എന്നും പോലീസ് ഉറപ്പു വരുത്തും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

Share this Article

Leave a Comment