കോഴിക്കോട് ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് ഡോ. എം.സുജാതയാണ് മരിച്ചത്.
എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലേക്ക് ഇവര്‍ ഓടിക്കയറുന്നതിനിടെയാണ് സംഭവം. കയറാന്‍ നോക്കിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തടഞ്ഞുവെങ്കിലും ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ വീണ്ടും ഓടി കയറാന്‍ ശ്രമിച്ച സമയത്താണ് അപകടമുണ്ടായത്.
സ്റ്റേഷനില്‍ ഉണ്ടായിരുന്ന യാത്രക്കാരും ആര്‍പിഎഫ് ഉദ്യോഗസ്ഥനും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഡോക്ടര്‍ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീഴുകയായിരുന്നു. ഉടനെ പുറത്തെടുത്തു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റെയില്‍വേ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി.