Newsperseconds.com

കശ്മീര്‍ വാഹനപകടം; ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജും കൂട്ടുകാരുടെ അടുത്തേക്ക് യാത്രയായി; മരിച്ചവരുടെ എണ്ണം 5 ആയി

Untitled 1

ശ്രീനഗര്‍: കശ്മീരില്‍ സോജില ചുരത്തില്‍ നിന്നുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു യുവാവ് കൂടി മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാല് യുവാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെയായിരുന്നു. കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. മനോജിന്റെ മൃതദേഹം കേരളത്തിലെത്തിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.

ജമ്മു കശ്മീരിലേക്ക് വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു.

Share this Article

Leave a Comment