Newsperseconds.com

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് അഞ്ച് പേര്‍ക്ക് പരിക്ക്

Capture

തിരുവനന്തപുരം: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് അഞ്ച് പേര്‍ക്ക് പരിക്ക്. കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ ബാരിക്കേഡില്‍ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ കിളിമാനൂരില്‍ വെച്ചാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Share this Article

Leave a Comment