Newsperseconds.com

കുടകിലെ റിസോര്‍ട്ടില്‍ 11 വയസ്സുള്ള മകളെ കൊലപ്പെടുത്തി; ശേഷം മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍

Capture

കര്‍ണാടക: കുടക് ജില്ലയിലെ മടിക്കേരിക്കടുത്തുള്ള കഗോഡ്ലു ഗ്രാമത്തിലെ റിസോര്‍ട്ടില്‍ 11 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം കേരളത്തില്‍ നിന്നുള്ള ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പില്‍ സാമ്പത്തികപ്രതിസന്ധിയാണ് മരണത്തിന് കാരണമെന്ന് കുറിച്ചിട്ടുണ്ട്.

കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കണ്ടത്. വിനോദും ജിബിയും തൂങ്ങി നില്‍ക്കുന്ന നിലയിലും കുട്ടിയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Share this Article

Leave a Comment