Newsperseconds.com

നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ് സമരം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ല; കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

Capture

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ് സമരം ചെയ്തതിനെ എതിര്‍ത്ത് കെഎസ്യു. ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഷൂ ഏറ് സമരം നടന്നത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും വൈകാരിക പ്രകടനം മാത്രമായി കാണുന്നതെന്നും കെഎസ്യു പറഞ്ഞു.

ഇത്തരത്തിലുള്ള സമരമാര്‍ഗം ജനാധിപത്യപരമല്ലെന്ന ബോധ്യമുണ്ട്. ഷൂ ഏറ് സമരം തുടരുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തിരുവനന്തപുരം വരെ കരിങ്കൊടി പ്രതിഷേധം ശക്തമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അലോഷ്യസ് അറിയിച്ചു.

Share this Article

Leave a Comment