Newsperseconds.com

ജമ്മു കശ്മീരിന്റെ ഭരണഘടനയുടെ അനുച്ഛേദം 370 നിര്‍വ്വചിക്കുന്ന പ്രത്യേക പദവി; രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു

Capture

ദില്ലി: ജമ്മു കശ്മീരിന്റെ ഭരണഘടനയുടെ അനുച്ഛേദം 370 നിര്‍വ്വചിക്കുന്ന പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്നും ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ അനുച്ഛേദം 370 നല്‍കി പ്രത്യേക അവകാശങ്ങളും ഇല്ലാതായെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് വിധി പറഞ്ഞത്.

ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് വിധി പറഞ്ഞത്. 2019 ഓഗസ്റ്റ് 6-ന്, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കാശ്മീരിന് അനുവദിച്ച പ്രത്യേക പദവി അല്ലെങ്കില്‍ സ്വയംഭരണാധികാരം ഇന്ത്യ ഗവണ്‍മെന്റ് റദ്ദാക്കുകയായിരുന്നു.

Share this Article

Leave a Comment