Newsperseconds.com

മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി മോഹന്‍ യാദവ്

Capture

ഭോപ്പാല്‍: മധ്യപ്രദേശില്‍ മോഹന്‍ യാദവ് അടുത്ത മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. ഉജ്ജെയിനില്‍ നിന്നുള്ള പ്രബല ഒബിസി നേതാവാണ് മോഹന്‍ യാദവ്. ഹരിയാന മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പെടുന്ന മൂന്നംഗ നിരീക്ഷക സംഘം സംസ്ഥാനത്തെ എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

രാജേന്ദ്ര ശുക്ല, ജഗദീഷ് ദിയോറ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും. സാധ്യത പട്ടികയിലുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ ഉള്‍പ്പെടെയുള്ള നേതാക്കളെ തള്ളിയാണ് മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

Share this Article

Leave a Comment