തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ അഴിച്ചുവിട്ട അക്രമവും കരിങ്കൊടി പ്രതിഷേധവും രാഷ്ട്രപതിയെ അറിയിക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിക്കുക. അക്രമണത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
അതേ സമയം, ഗവര്‍ണര്‍ക്കെതിരെ സമരം കടുപ്പിക്കുമെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ ക്രിമിനല്‍ പരാമര്‍ശം അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും തങ്ങള്‍ അതില്‍ മാര്‍ക്കിടുന്നില്ല എന്നും ആര്‍ഷോ പ്രതികരിച്ചു.