Newsperseconds.com

കാറുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് 45 കാരന് പൊള്ളലേറ്റു; മൂന്ന് കാറുകള്‍ കത്തിനശിച്ചു

Capture

മുംബൈ: കാറുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് 45 കാരന് പൊള്ളലേറ്റു. മുംബൈയിലെ അന്ധേരി മേഖലയില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. ഫാറൂഖ് സിദ്ധിക്കി (45) എന്നയാള്‍ക്ക് പൊള്ളലേറ്റതായും മൂന്ന് കാറുകള്‍ കത്തിനശിച്ചതായും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.

സിദ്ധിക്കിയെ ആദ്യം സിവിക് റണ്‍ ട്രോമ കെയര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി സത്രസ്തയിലെ കസ്തൂര്‍ബ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.

Share this Article

Leave a Comment