ഇന്‍ഡോര്‍: ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഇരുപതുകാരിയായ യുവതിയെ കുത്തിക്കൊന്നു. 20 കാരിയായ പെണ്‍കുട്ടിയും യുവാവും തമ്മില്‍ ലിവിങ് ടുഗെതര്‍ റിലേഷന്‍ ആയിരുന്നു. തുടര്‍ന്ന് നഗരത്തിലെ ഒരു വാടക വീട്ടില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും. ഇന്‍സ്റ്റാഗ്രം വഴിയാണ് രണ്ടു പേരും സൗഹൃദത്തിലായത്.
ഡിസംബര്‍ 7 ന് വാടക വീട്ടില്‍ വെച്ചാണ് യുവതി കൊല്ലപ്പെട്ടതെന്നും രണ്ട് ദിവസത്തിന് ശേഷം ഡിസംബര്‍ 9 ന് അവളുടെ മൃതദേഹം പോലീസ് കണ്ടെടുത്തതായും അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അഭിനയ് വിശ്വകര്‍മ പറഞ്ഞു.
പ്രതിയായ പ്രവീണ്‍ സിംഗ് ധാക്കദ് (24) കത്രിക ഉപയോഗിച്ച് അവളുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. യുവതി രക്തം വാര്‍ന്നു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. വീടു പുറത്തുനിന്ന് പൂട്ടിയ ശേഷം പ്രതി പരിഭ്രാന്തിയിലാവുകയും അവളുടെ മൊബൈല്‍ ഫോണും എടുത്തു കൊണ്ടു പോവുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.