Newsperseconds.com

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടേറിയറ്റ് സസ്പെന്‍ഡ് ചെയ്തു

Capture

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തില്‍ വന്‍ ഭീതിയുണ്ടാക്കിയ സുരക്ഷാ വീഴ്ച സംഭവത്തിന്റെ പേരില്‍ ഏഴ് ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടേറിയറ്റ് സസ്പെന്‍ഡ് ചെയ്തു. രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പര്‍ദീപ്, വിമിത് ആദ് നരേന്ദേ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

പാര്‍ലമെന്റിന്റെ സുരക്ഷ ലംഘിച്ചതിന് ഡല്‍ഹി പോലീസ് മൊത്തം ആറ് പ്രതികളെ പിടികൂടുകയും അവര്‍ക്കെതിരെ കര്‍ശനമായ തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) എന്നിവ ചുമത്തുകയും ചെയ്തു.

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. സന്ദര്‍ശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Share this Article

Leave a Comment