ശബരിമലയിലെ തിരക്ക് കൃത്രിമായി ഉണ്ടാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസിനെ തകർക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന് മുൻ മേൽശാന്തി പറഞ്ഞെന്നും സജി ചെറിയാൻ. പ്രഭാത യോഗത്തിൽ മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.
ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞെന്നായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. നവകേരളസഭ കോട്ടയത്ത് എത്തിയപ്പോൾ തൊട്ടടുത്തുള്ള ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി ശ്രദ്ധതിരിക്കാൻ ശ്രമം നടത്തുകയാണെന്ന് ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു സജി ചെറിയാന് പറഞ്ഞത്. പാമ്പാടിയിൽ നവകേരള സദസിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്തവന.
അതേസമയം, വിവാദ അഭിമുഖത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനോട് വിശദീകരണം ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് സംവിധായകന് ഡോ. ബിജു ഇന്നലെ രാജിവെച്ചിരുന്നു. കെഎസ്എഫ്ഡിസി ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഡോ. ബിജു രാജിവച്ചത്.