കൊല്ലം: നവ കേരള സദസ്സ് പരിപാടി കൊല്ലം ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തിയാല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കൊല്ലം കുന്നത്തൂര്‍ മണ്ഡലം നവ കേരള സദസ്സ് നടത്താന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റി വെക്കാനാണ് തീരുമാനം. ക്ഷേത്രം ഭൂമി ആരാധനാ ആവശ്യങ്ങള്‍ക്കല്ലാതെ രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ക്ക് വിട്ടു നല്‍കുന്നത് നിയമ വിരുദ്ധമണെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ ഇത് വ്യക്തമാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുകയായിരുന്നു.