Newsperseconds.com

നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റിൽ

Untitled Design (7)

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റിൽ. വണ്ണാമല തുളസി നഗർ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ് ദീപ്തി ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡിസംബർ 11നാണ് മറ്റു കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ഭർത്താവിന്റെ മകനായ ഋത്വികിനെ ദീപ്തി ദാസ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Share this Article

Leave a Comment