Newsperseconds.com

വണ്ടിപ്പെരിയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടും; കെ സുധാകരന്‍

Capture

ഇടുക്കി: ആറു വയസ്സുകാരിയെ വണ്ടിപ്പെരിയാറില്‍ ക്രൂര ബലാത്സംഗത്തിനു ഇരയാക്കി കൊന്ന പ്രതി അര്‍ജുനെ വെറുതെ വിട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.

പ്രതി കുറ്റം സമ്മതിച്ചിട്ട് പോലും ശിക്ഷ വിധിച്ചില്ല. എന്താണ് കേസില്‍ സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. പ്രതിയെ ആരാണ് സംരക്ഷിക്കുന്നതെന്നും പ്രതിയുടെ രാഷ്ട്രീയ സ്വാധീനമാണ് എല്ലാത്തിനും കാരണമെന്നും സുധാകരന്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന്‍ അറിയിച്ചു.

Share this Article

Leave a Comment